ചെന്നൈ: യാത്രക്കാരന്റെ ട്രോളി ബാഗില്‍ നിന്ന് പെരുമ്പാമ്പുകളെയും പല്ലികളെയും പിടിച്ചെടുത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ഇയാള്‍ ക്വാലാലംപൂരില്‍ നിന്നുമാണ് എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ പിടിച്ചെടുത്തത്.
ബാഗില്‍ നിന്ന് 47 പെരുമ്പാമ്പുകളെയും രണ്ട് പല്ലികളെയുമാണ് പിടികൂടിയത്. സംഭവത്തില്‍ മുഹമ്മദ് മൊയ്തീന് എന്നയാളാണ് പിടിയിലായത്. ബാത്തിക് എയര്‍ വിമാനത്തിലാണ് ഇയാള്‍ ട്രിച്ചിയില്‍ എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്.
പെരുമ്പാമ്പുകളെ അയാള്‍ ചെറിയപെട്ടികളിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകര്‍ വിമാനത്താവളത്തിലെത്തുകയും ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തന്നെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
Post Your Comments