Latest NewsNewsLife StyleHome & Garden

എന്ത് ചെയ്തിട്ടും വീട്ടിലെ പല്ലി ശല്യം പോകുന്നില്ലേ? ഇതാ 5 വഴികൾ

പല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഭക്ഷണം ഉണ്ടാകുമ്പോഴും തുറന്ന് വച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നത് പലപ്പോഴും വീട്ടമ്മമാർക്ക് ഇരട്ടി പണി ഉണ്ടാക്കാറുണ്ട്. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. എന്നാൽ വീട്ടിലുള്ള ചിലവസ്തുക്കള്‍ ഉപയോഗിച്ച് തന്നെ പല്ലികളെ നമുക്ക് തുരത്താവുന്നതാണ്. പല്ലിയെ ഒഴിവാക്കാൻ ഇതാ അഞ്ച് മാർഗങ്ങൾ.

കുരുമുളക് സ്‌പ്രേ: കുരുമുളക് സ്‌പ്രേ ഉപയോഗിച്ചാല്‍ പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കും. അല്‍പം എരിവുള്ള ഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. കുരുമുളക് സ്പ്രേ വീട്ടിലെ അടുക്കളയിലും പല്ലികള്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്താല്‍ മതിയാകും.

സവാള ജ്യൂസ്: സവാളയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുക. ഇത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും.

മുട്ടത്തോട്: പല്ലികളെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എളുപ്പമാര്‍ഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

തണുത്ത വെള്ളം: പല്ലികള്‍ക്ക് അധികം ചൂടോ തണുപ്പോ താങ്ങാനാകില്ല. അതുകൊണ്ട് തന്നെ തല്ല തണുത്ത വെള്ളം(ഐസ് വാട്ടര്‍) ഇവയുടെ മേല്‍ ഒഴിച്ചാല്‍ പിടഞ്ഞുവീഴും, ഉടനെ ഇവയെ എടുത്ത് പുറത്ത് കളയുക.

വെളുത്തുള്ളി: പല്ലികളെ കൊല്ലാനുള്ള മറ്റൊരുമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button