കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്റി ഓക്‌സിഡന്റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.
Read Also: കാലില്‍ കയര്‍ കുരുങ്ങി: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
മൈഗ്രെയ്ന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക് എണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.
ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ,ആഴ്ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് കടുക്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്.
Post Your Comments