കൊച്ചി : ചെന്നൈ -കൊച്ചി സ്‌പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കിയാതായി റിപ്പോർട്ട്. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം നിലത്തിറക്കിയത്.
147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി. അതേസമയം ഇന്ന് ഈ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഇന്ന് വൈകീട്ടത്തേക്കോ നാളത്തെയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
Post Your Comments