തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പ് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതു വരെ പെയ്തത്. എന്നാല്‍ ഇന്നു മുതല്‍ മഴ കുറവുള്ള അന്തരീക്ഷമാണ് കേരളത്തില്‍.
എങ്കിലും അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Leave a Comment