ന്യൂദൽഹി : അടുത്തിടെ ഉണ്ടായ തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു.
മോദി സ്റ്റാലിനെ വിളിച്ചതായി ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്.
സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും സ്റ്റാലിന് ഉറപ്പുനൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് വടക്കൻ തമിഴ്നാട്ടിൽ ഉയർന്ന വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. പ്രധാനമായും വില്ലുപുരം ജില്ലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ട കനത്ത മഴയിൽ പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലായതിനാൽ ഗ്രാമങ്ങളിലേക്കും മറ്റ് ജനവാസ കോളനികളിലേക്കുമുള്ള പ്രവേശനം അടഞ്ഞിരുന്നു.
തിരുവണ്ണാമലയിൽ ഡിസംബർ ഒന്നിന് രാത്രി മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുൾപൊട്ടിയ പാറക്കൂട്ടം വീടിന് മുകളിലേക്ക് തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments