UAEGulf

യുഎഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം : അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ നാല് മുതൽ

അഞ്ച് ദിവസം നീണ്ട്‌ നിൽക്കുന്ന നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി 57 മറൈൻ, സ്പോർട്ടിങ്, ബീച്ച് മത്സരങ്ങൾ നടത്തുന്നതാണ്

ദുബായ് : നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ 4-ന് അബുദാബിയിലെ അൽ ദഫ്‌റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്‌റ മേഖലയിലെ അൽ സില ബീച്ചിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ 8 വരെ നീണ്ട്‌ നിൽക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അഞ്ച് ദിവസം നീണ്ട്‌ നിൽക്കുന്ന നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി 57 മറൈൻ, സ്പോർട്ടിങ്, ബീച്ച് മത്സരങ്ങൾ നടത്തുന്നതാണ്. ആകെ 4 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

43 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളുടെ റേസ്, ബറാഖ പായ്ക്കപ്പലുകളുടെ റേസ്, മത്സ്യബന്ധന മത്സരങ്ങൾ, ഫാൽക്കണറി ചാംപ്യൻഷിപ്, സൈക്ലിംഗ് റേസ്, ഓട്ടമത്സരങ്ങൾ, ബീച്ച് വോളീബോൾ, ബീച്ച് ഫുട്ബാൾ തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.

ഈ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു പരമ്പരാഗത ചന്ത, നാടോടി കലാരൂപങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവവയും ഒരുക്കുന്നതാണ്. യുഎഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം എന്ന രീതിയിലാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button