KeralaLatest NewsNews

തലയോട്ടി പൊട്ടി, തലച്ചോറിൽ രക്തം കട്ടപിടിച്ചു: മൂന്നു വയസുകാരി വീണ കാര്യം വീട്ടുകാരെ അറിയിക്കാതെ അങ്കണവാടി ജീവനക്കാർ

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം : മൂന്നു വയസുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അങ്കണവാടി ജീവനക്കാർ അറിയിച്ചില്ലെന്ന് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അറിയുന്നത് രാത്രിയാണ്. വീണതിനെ തുടർന്ന് കഴുത്തിന് പിന്നിലാണ് തിരുവനന്തപുരം പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വൈഗയ്ക്ക് ക്ഷതമേറ്റത്. കുട്ടി എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാറനല്ലൂർ വാർഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു.

read also: കാർ ഓട്ടോയിൽ ഇടിച്ചു: പൊലീസുകാരന് ആൾക്കൂട്ട മർദ്ദനം

‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങൾ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവർക്ക്?’ കുട്ടിയുടെ അച്ഛൻ രതീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button