Kerala

ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടും നന്ദി : ഡോ. പി സരിൻ

ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാകുമെന്നും സരിൻ

പാലക്കാട് : പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ. തൻ്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞത്.

ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്.

പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button