MollywoodLatest NewsKeralaNewsEntertainment

ഉബൈനിയുടെ ശുക്രന് തിരിതെളിഞ്ഞു

അമിതാബ്സ്റ്റിൽജു. ഗൗരി അനുക്കുട്ടൻ എന്നിവർ തിരിതെളിയിച്ചു

നവംബർ ഇരുപത്തിരണ്ട് വ്യാഴാഴ്ച്ച വൈകുന്നേരം കൊച്ചി ഐ.എം.എ. ഹാളും പരിസരങ്ങളും ചലച്ചിത്ര പ്രവർത്തകരേയും , ആസ്വാദകരേയും കൊണ്ടു നിറഞ്ഞു. പുതിയൊരു സിനിമയുടെ ആരംഭം കുറിക്കുന്ന ഒരു ചടങ്ങ് ഇവിടെ നടക്കുകയാണ്. അതിൻ്റെ ഭാഗമാകാനാണ് വലിയൊരു സംഘം ആൾക്കാർ ഇവിടെ എത്തിയിരിക്കുന്നത്. നീൽ സിനിമയുടെ ബാനറിൽ ഉബൈനി സംവിധനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ് ഇവിടെ ആരംഭം കുറിക്കുന്നത്. ഏറെ ജനശ്രദ്ധയാകർഷിച്ച റാഹേൽ മകൻ കോര എന്ന ചിത്രത്തിനു ശേഷം ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുക്രൻ.

നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ കുട്ടികളായ അമിതാബ്സ്റ്റിൽജു. ഗൗരി അനുക്കുട്ടൻ എന്നിവർ തിരിതെളിയിച്ചു കൊണ്ടാണ് തുടക്കമായത്. തുടർന്ന് പ്രശസ്ത സംവിധായകൻ വിനയൻ ശുക്രൻ എന്ന ടൈറ്റിൽ ലോഞ്ചിംഗ് നിർവ്വഹിച്ചു. നടി ഷീലു എബ്രഹാം സ്വിച്ചോൺ കർമ്മവും, ടിനിടോം ഫസ്റ്റ് ക്ലാപ്പും നൽകി.

read also: ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്

വിനയൻ,ബിബിൻ ജോർജ്, ധർമ്മജൻ ബൊൾഗാട്ടി, ടിനി ടോം, ഷീലു എബ്രഹാം, അഭിലാഷ് പിള്ള, ഡ്രാക്കുള സുധീർ, ഹൈദർ അലി, ആൻസൺ പോൾ സ്മിനു സിജു, വിജയകുമാർ ത്രംബുരാൻ ഫിലിംസ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സംവിധായകൻ ഉബൈനി സ്വാഗതമാശംസിച്ചു കൊണ്ട് സംസാരിച്ചു. റൊമാൻ്റിക്ക് കോമഡി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. മനുഷ്യ ജീവിതത്തിൽ ഓരോരുത്തർക്കും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അതു നടത്തിയെടുക്കാൻ ഏതു ശ്രമങ്ങളും നടത്തും. നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചു രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ ഉബൈനി പറയാൻ ശ്രമിക്കുന്നത്.

ബിബിൻ ജോർജും, ആൻസൺ പോളുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷാജി.കെ. ജോർജ്, ഡോ. ലയൺ.ബി. വിജയകുമാർ, ഗിരീഷ് പാലമൂട്ടിൽ സഞ്ജു നെടുംകുന്നേൽ എന്നിവരാണു കോ-പ്രൊഡ്യൂസേർസ്. രാഹുൽ കല്യാണിൻ്റേതാണു തിരക്കഥ.

ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ .
സംഗീതം -സ്റ്റിൽജു അർജുൻ.
ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ.
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
കോസ്റ്റും ഡിസൈൻ ബ്യൂസി ബേബി ജോൺ.
പ്രൊജക്റ്റ് ഡിസൈൻ – അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല
ഡിസംബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം തൊടുപുഴ. ബാംഗ്ളൂർ, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – വിഷ്ണു ആമി.

shortlink

Post Your Comments


Back to top button