UAEGulf

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച രണ്ടായിരത്തിനടുത്ത് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് യുഎഇ

എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ഈ കാലയളവിൽ 3035 ഓളം യുഎഇ പൗരന്മാരുടെ വ്യാജ നിയമനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ നടന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്

ദുബായ് : എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതൽ 2024 നവംബർ 19 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഇത്തരം സ്ഥാപനങ്ങൾ ഈ കാലയളവിൽ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി വിവിധ നിയമലംഘനങ്ങൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ഈ കാലയളവിൽ 3035 ഓളം യുഎഇ പൗരന്മാരുടെ വ്യാജ നിയമനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ നടന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതായി കണ്ടെത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 ദിർഹം മുതൽ പിഴ ചുമത്തുന്നതാണ്.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button