തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറാണ് പിടിയിലായത്.
ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പ്രതിയെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കുറച്ചു നാളായി സഹപ്രവർത്തകയും വിൽഫറുമായി തർക്കങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ പ്രകോപനത്തിൽ ഉദ്യോഗസ്ഥയുടെ വീട്ടിലെത്തിയ വിൽഫർ ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വനിതാ സിവിൽ പോലീസ് ഓഫീസർ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
Leave a Comment