Latest NewsKeralaNews

ക്ഷേത്ര ദർശനത്തിന് പോയപോയവർ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് കയറി: അപകടത്തിൽപ്പെട്ടത് കണ്ണൂർ പയ്യന്നൂർ സ്വദേശികൾ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്.

ഉഡുപ്പി: കാർ അപകടത്തിൽ ഏഴ് മലയാളികൾക്ക് പരിക്ക്. ഉഡുപ്പിയിലെ കുന്ദാപുരയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറിയാണ് ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികൾക്ക് പരിക്കേറ്റത്. അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ മധു, ഭാര്യ അനിത, മധുവിന്റെ അയൽവാസി നാരായണൻ, ഭാര്യ വത്സല എന്നിവർക്കും, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി സ്വദേശി ഫസിൽ എന്നിവർക്കാണ് പരിക്കേറ്റത്.

read also: കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽപ്പെട്ടു : വാതകചോർച്ച, ആശങ്ക നിറഞ്ഞ ആറുമണിക്കൂർ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ ലോറി വന്നിടിച്ചത്.

ഗോവയിൽ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്ന, അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ പൂർണമായും തകർന്നു. അപകടത്തിന്‍റെ സിസിറ്റിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

അപകത്തിൽ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെ കസ്തൂർബ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button