KeralaLatest News

മണ്ഡലകാലത്ത് പരിശോധനകൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി ഹൈക്കോടതി

കഴിഞ്ഞ ദിവസം നിലക്കലിന് സമീപം കെഎസ്ആർടിസി ബസ് കത്തിയതിലും കോടതി റിപ്പോർട്ട്‌ തേടി

കൊച്ചി: ശബരിമല മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് പ്രത്യേക നിർദേശം നൽകി ഹൈക്കോടതി.

മണ്ഡലകാലത്ത് പരിശോധനകൾ കർശനമാക്കണമെന്നും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.  വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിക്കുന്നതിനെതിരെയും ഹൈക്കോടതി പ്രതികരിച്ചു.

കാഴ്ച പരിമിതി മറക്കുന്ന ലൈറ്റുകൾ അപകടത്തിന് കാരണമാകുന്നു ഇതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിലക്കലിന് സമീപം കെഎസ്ആർടിസി ബസ് കത്തിയതിലും കോടതി റിപ്പോർട്ട്‌ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button