ന്യൂദൽഹി : കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്തയാഴ്ച നേപ്പാളിലേക്ക് നാല് ദിവസത്തെ സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധവും തന്ത്രപ്രധാനവുമായ ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായാണ് അദ്ദേഹം നേപ്പാൾ സന്ദർശിക്കുന്നത്.
1950-ൽ ആരംഭിച്ച ഒരു പഴക്കമുള്ള പാരമ്പര്യത്തിൻ്റെ തുടർച്ചയായി നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ സന്ദർശന വേളയിൽ ജനറൽ ദ്വിവേദിക്ക് “ജനറൽ ഓഫ് നേപ്പാൾ ആർമി” പദവി നൽകി ആദരിക്കും.
ഇത് രണ്ട് സൈന്യവും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കരസേനാ മേധാവിയുടെ നേപ്പാൾ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നയതന്ത്രത്തിൽ മറ്റൊരു സുപ്രധാന അധ്യായമായി മാറുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Leave a Comment