യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ : ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ

ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രാധാന്യവും ചർച്ച ചെയ്തു

ദുബായ് : യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആഗോളതലത്തിലെ സംഭവവികാസങ്ങളും വിവിധ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ചരിത്രപരമായി ഇന്ത്യയും യുഎഇയും അതിശക്തമായ ബന്ധങ്ങൾ പുലർത്തുന്നതായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രാധാന്യവും അദ്ദേഹം പ്രത്യേകം എടുത്ത് കാട്ടി.

ഈ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വിവിധ മേഖലകളിൽ ഇന്ത്യയും യുഎഇയും പുലർത്തുന്ന ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയതായും ഇരുരാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment