സീപ്ലെയിന്‍ മാട്ടുപ്പട്ടിയില്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ് : കളക്ടർക്ക് കത്ത് നൽകി മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ്

സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണെന്നും കത്തിൽ പറയുന്നു

മൂന്നാര്‍: സംസ്ഥാന സര്‍ക്കാരിന്റെ സീപ്ലെയിന്‍ മാട്ടുപ്പട്ടിയില്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ്. രംഗത്ത്. മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ് ജോബ് ജെ നേര്യംപറമ്പില്‍ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി.

പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണെന്നും കത്തിൽ പറയുന്നു.

കൂടാതെ ആനമുടി ഷോല ദേശീയോദ്യാനത്തില്‍നിന്ന് 3.5 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണുള്ളത്. പാമ്പാടുംഷോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും ജലാശയത്തില്‍നിന്ന് അധികം അകലെയല്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.

Share
Leave a Comment