Latest NewsKeralaNews

ഏഴാം ക്ലാസ് തുല്യതാ പരീക്ഷാ: ഇന്ദ്രൻസിന് വിജയം

ഇന്ദ്രൻസ് 500 ൽ 297 മാർക്ക് നേടി വിജയിച്ചു.

കേരളസംസ്ഥാന സാക്ഷരതാമിഷൻഅതോറിറ്റി നടപ്പാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷയിൽ നടൻ ഇന്ദ്രൻസിനു വിജയം. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ ഏഴാം തരം തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് 500 ൽ 297 മാർക്ക് നേടി വിജയിച്ചു.

read also: എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

സംസ്ഥാന സാക്ഷരതാമിഷൻഅതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്സിന്റെയും (16-ാം ബാച്ച്) ഏഴാം തരം തുല്യതാ കോഴ്സിന്റെയും (17-ാം ബാച്ച്) പരീക്ഷാഫലം പ്രഖ്യാപിച്ചു.നാലാം തരം തുല്യതാകോഴ്സിൽ ആകെ രജിസ്റ്റർ ചെയ്ത 970 പേരിൽ 487 പരീക്ഷയെഴുതിയത്. ഇവരിൽ 151 പുരുഷന്മാരും 336 സ്ത്രീകളുമാണ്. 476 പേർ വിജയിച്ചു.വിജയിച്ചവരിൽ 150 പുരുഷന്മാരും 326സ്ത്രീകളും ഉൾപ്പെടും. ഏഴാം തരം തുല്യതാകോഴ്സിൽ ആകെ രജിസ്റ്റർ ചെയ്തവർ1604 ആണ്. 1043പരീക്ഷ എഴുതി. 1007 പേർ വിജയിച്ചു.വിജയിച്ചവരിൽ 396 പുരുഷന്മാരും 611 സ്ത്രീകളും ഉൾപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button