ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു: വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ വച്ച് പിടിയിൽ

ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്.

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം. നാദാപുരം കല്ലാച്ചിയില്‍ രണ്ട് മാസം ഗര്‍ഭിണിയായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയെ(27) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ ക്രൂരകൃത്യം നടന്നത്. ഇടത് വയറിലും കൈക്കും പരിക്കേറ്റ ഷംന ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

read also: ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നത്, ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണ് : അഭിരാമി

സ്വത്ത് സംബന്ധമായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പേരില്‍ വയനാട്ടിലും മറ്റുമുള്ള സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ നിരന്തരം ഷംനയെ ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.

Share
Leave a Comment