ഇംഫാൽ : മണിപ്പൂരിലെ ജിബിരാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ കാണാതായ 13 പേരിൽ രണ്ട് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മെയ്തി വിഭാഗത്തിൽപെട്ട രണ്ട് പേരുടെ മൃതദേഹമാണ് ലഭിച്ചത്.
അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയരുന്നു. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയുമാണ് കണ്ടെത്താനുള്ളത്. ഞായറാഴ്ച ജിബിരാമിലുണ്ടായ സംഘർഷത്തിൽ 12 കുക്കി വിഭാഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
തിങ്കളാഴ്‌ച ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പോലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു. പത്ത് മൃതദേഹങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്.
ഇവിടെ നിന്നും എകെ 47 അടക്കം വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ കൂടുതൽ സേനയെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments