Latest NewsIndiaNews

ലഹരിക്ക് അടിമ, ബോധമില്ലാതെ തെന്നിവീണു: മറുപടിയുമായി വിജയ് ദേവരകൊണ്ട

ഞാൻ വീണത് ശരിയാണ്

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയ്ക്ക് ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടൻ തെന്നിവീണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. മുംബൈയിലെ ഒരു കോളേജ് പരിപാടിക്കെത്തിയതായിരുന്നു താരം.

പരിപാടി കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഈ വീഡിയോ വെെറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ട ഡ്രഗ്സ് അഡിക്റ്റാണെന്നും സ്വബോധമില്ലാതെയാണ് നടക്കുന്നതെന്നും പലരും വിമർശിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. പടിയിറങ്ങുമ്പോള്‍ താൻ വീഴുന്ന വീഡിയോ സഹിതം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

read also: സുരേഷ് ഗോപി പുണ്യം ചെയ്ത മനുഷ്യൻ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമില്ല: നടൻ ദേവൻ

‘ഞാൻ വീണത് ശരിയാണ്. അത് ഭയങ്കരമായ രീതിയില്‍ പ്രചരിച്ചു. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ ഉയർന്ന് പറക്കാൻ കഴിയുന്നത്’,- വിജയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യം താൻ വീഴുന്നതിന്റെയും കട്ടിലില്‍ കിടക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button