Latest NewsKerala

നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം : എം വി ജയരാജന്‍

പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് എം വി ജയരാജന്റെ പരാമർശം.

കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും എം വി ജയരാജൻ ചോദിച്ചു.

പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇത്. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ദിവ്യ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമ ധര്‍മ്മമാണെന്ന് ജയരാജന്‍ ചോദിച്ചു. മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണം മാധ്യമങ്ങള്‍ക്ക് കിട്ടിയില്ല. അതിനാലാണ് ഇല്ലാത്ത വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button