International

രണ്ടും കൽപ്പിച്ച് കാനഡ : വിനോദ സഞ്ചാരികൾക്കുള്ള വിസകളിൽ നിയന്ത്രണമേർപ്പെടുത്തി

വിനോദസഞ്ചാരികളുടെ വിസയിലെത്തി അനധിക‍ൃതമായി രാജ്യത്ത് താമസിക്കുന്നത് ഒഴിവാക്കുന്നതിനാണ് നടപടി

ഒൻ്റാറിയോ : വിസ നിയന്ത്രണ നിയമങ്ങൾ കടുപ്പിച്ച് കാനഡ. വിനോദ സഞ്ചാരികൾക്കുള്ള വിസയിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ) വെബ്സൈറ്റിൽ പുതിയ മാറ്റം വ്യക്തമാക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളുടെ വിസയിലെത്തി അനധിക‍ൃതമായി രാജ്യത്ത് താമസിക്കുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. നേരത്തെ ടൂറിസ്റ്റ് വിസകൾക്ക് പത്ത് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ വിസ എല്ലാവർക്കും ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇനി മുതൽ വിസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫീസർക്ക് വിസ എൻട്രി, കാലാവധി എന്നിവ തീരുമാനിക്കാം. യാത്രയുടെ ഉദ്ദേശം, കാലാവധി എന്നിവയെല്ലാം വിലയിരുത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button