IndiaInternational

ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാകുമെന്ന് സൂചന, കാശ്യപ് പട്ടേൽ ആരെന്നറിയാം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡ​ന്റ് പദത്തിലേക്ക് വീണ്ടുമെത്തിയ ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോ​ഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. 277 ഇലക്ട്രൽ വോട്ടു നേടി വിജയതിലകം ചാർത്തിയ ത​ന്റെ രണ്ടാം വരവിൽ ഉന്നത പദവിയിലേക്കെത്താൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജ​ന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ത്യൻ വേരുള്ള കാശ്യപ് പട്ടേൽ എന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു കശ്യപ് പ്രമോദ് എന്ന കാഷ് പട്ടേൽ. ട്രംപിന്റെ വിശ്വസ്തൻ എന്നാണ് പട്ടേലിനെ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യ അവസരത്തിൽ അടിക്കടി സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥൻ. ട്രംപിന്റെ രണ്ടാംവരവിലും കാഷ് പട്ടേൽ സുപ്രധാന സ്ഥാനത്തെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാഷ് പട്ടേലിനെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ (സിഐഎ) തലവനാക്കിയേക്കുമെന്നാണ് സൂചന. പല കോണിൽ നിന്നും സിഐഎയുടെ തലവനായി കാഷ് പട്ടേലിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇതിന് സെനറ്റ് അംഗീകാരം അത്യാവശ്യമാണ്. സെനറ്റ് വോട്ടിൽ കാഷ് പട്ടേൽ പിന്തള്ളപ്പെട്ടാൽ അദ്ദേഹത്തിന് ദേശീയ സുരക്ഷാ കൗൺസിലിൽ സ്ഥാനം നൽകാനാണ് സാധ്യത. അതേസമയം ട്രംപിന്റെ ആദ്യ അവസരത്തിൽ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളിൽ കാഷ് പ്രവർത്തിച്ചിരുന്നു.

കിഴക്കൻ ആഫ്രിക്കയിൽ നിന്ന് കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുള്ള കുടുംബമാണ് കാഷ് പട്ടേലിന്റേത്. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് കശ്യപിന്റെ ജനനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button