കൊച്ചി: മാണി സി കാപ്പന്റെ പാലായിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി വി ജോണായിരുന്നു ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
ജസ്റ്റിസ് സി ജയചന്ദ്രന്‍ ആണ് ഹർജി തള്ളിയത്. സ്ഥാനാര്‍ത്ഥിത്വത്തിനായി മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ തുക വിനിയോഗിച്ചെന്നുമുള്ള ആരോപണങ്ങളാണ് ഹർജിക്കാരന്‍ ഉന്നയിച്ചിരുന്നത്.
എന്നാൽ ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ 15,378 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത്.
Post Your Comments