
ന്യൂഡല്‍ഹി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയതിന് എതിരായിട്ടാണ് മാണി സി കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പാലാ സ്വദേശി സി വി ജോണ്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്‍തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.
ഈ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പന്‍ സുപ്രീംകോടതിയില്‍ എത്തിയത്. പൊതുവായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികള്‍ ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹര്‍ജിയില്‍ വ്യക്തത ഇല്ലെന്നും മാണി സി കാപ്പന്റെ അഭിഭാഷകന്‍ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു.
Post Your Comments