KeralaLatest NewsNews

‘എവിടെ വരെ പോകുമെന്ന് നോക്കാം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്‌നേഹമൊക്കെ എപ്പോഴാണ് ഉണ്ടായത്’: കെ സുരേന്ദ്രന്‍

സ്വാഗതാര്‍ഹമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്

പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്നും എന്നാൽ ഇപ്പോ പ്രധാനപ്പെട്ട കാര്യം തെരഞ്ഞെടുപ്പാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ സുരേന്ദ്രൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു.

read also: പെരുമഴ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

‘സന്ദീപിന്റെ പ്രതികരണങ്ങള്‍ പരിശോധിക്കുകയാണ്. വെയ്റ്റ് ആന്‍ഡ് സീ. തിരക്കുപിടിക്കുന്നത് എന്തിനാണ്? ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇപ്പോ പ്രധാനപ്പെട്ട കാര്യം തെരഞ്ഞെടുപ്പാണ്. എവിടെ വരെ പോകുമെന്ന് നോക്കാം. മാര്‍ക്‌സിറ്റ് പാര്‍ട്ടിക്കാരുടെ സ്‌നേഹമൊക്കെ എപ്പോഴാണ് ഉണ്ടായത്. ഒരു ആശങ്കയും ഇല്ല. സ്വന്തം മാതാവിന്റെ അന്ത്യകര്‍മങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എന്തിനാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇനിയും പല വാര്‍ത്തകളും വരും. വിവാദങ്ങള്‍ ബിജെപിയെ സാധ്യത ഇല്ലാതാക്കുന്നില്ല’ സുരേന്ദ്രന്‍ പറഞ്ഞു.

‘സ്വാഗതാര്‍ഹമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. പാലക്കാട് രഥോത്സവം പാലക്കാട് ചരിത്രപ്രാധാന്യമുള്ള ഭക്തജനങ്ങള്‍ ഒത്തുകൂടുന്ന രഥോത്സവമാണ്. തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ജില്ലാ കലക്ടര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അത് സംസ്ഥാന സര്‍ക്കാരിന്റെ ദുരുദ്ദേശ്യമായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ബിജെപി നല്‍കിയ സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി മാറ്റിയത്. കൂടുതല്‍ വോട്ടര്‍മാര്‍ക്ക്, പ്രത്യേകിച്ച്‌ വിശ്വാസികള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ ഇത് സഹായകരമായ നടപടിയാണ്. തെരഞ്ഞെടുപ്പ കമ്മീഷനെ ഞങ്ങള്‍ നന്ദി അറിയിക്കുന്നു.

രഥോത്സവം കാരണം തെരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. 17 ഓളം ബൂത്തുകളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു. അത് പരിഹരിച്ചതില്‍ സന്തോഷമുണ്ട്. വസ്തുതാപരമായ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനായി. ഒരാഴ്ച കൂടുതല്‍ സമയം കിട്ടുന്നതുകൊണ്ട് അത് വളരെ സഹായകരമാകും. കൃഷ്ണകുമാറിന്റെ പ്രചാരണരീതി നേരിട്ട് വീട്ടുകളിലെത്തി വോട്ടര്‍മാരെ കാണുകയാണ്. അതിന് കൂടുതല്‍ സമയം കിട്ടും. തേവരുടെ അനുഗ്രഹം ബിജെപിക്കുണ്ട്.’- സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button