ചണ്ഡീഗഡ് : പഞ്ചാബിലെ ഫത്തേഗഡ് ജില്ലയിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം ഹൗറ മെയിലിൻ്റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു.
സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെ അമൃത്സറിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ പടക്കങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് യാത്രക്കാർക്ക് പരിക്കേറ്റു.
ഇവരെ ഫത്തേഗഡ് സാഹിബ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജിആർപി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജഗ്മോഹൻ സിംഗ് പറഞ്ഞു. ട്രെയിനിൻ്റെ ജനറൽ കമ്പാർട്ട്മെൻ്റിൽ കുറച്ച് പടക്കങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.
സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments