മെഡിസെപ്പ് പദ്ധതിയുടെ മുഖം മിനുക്കാനൊരുങ്ങി സർക്കാർ : വിദഗ്ധ സമിതിയെ നിയമിച്ചു

മെഡിസെപ്പ് മുൻ സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി നായർ ഉൾപ്പെട്ടതാണ് സമിതി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കാനൊരുങ്ങി കേരള സർക്കർ. അടുത്ത വർഷത്തെ പഠനത്തിന് വിദഗ്ധ സമിതിയെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി.

നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഡോ. ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അധ്യക്ഷൻ. മെഡിസെപ്പ് മുൻ സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി നായർ ഉൾപ്പെട്ടതാണ് സമിതി.

ഡോ. ജയകുമാർ.ടി, പ്രൊഫ. ബിജു സോമൻ, ഡോ. ജയകൃഷ്ണൻ എം.വി, ഡോ. ലിഗീഷ് എ.എൽ, ഡോ. ബിജോയ് എന്നിവരാണ് മറ്റ് സമിതിയംഗങ്ങൾ. അതേസമയം വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുകയെന്ന് സർക്കാർ അറിയിച്ചു.

Share
Leave a Comment