തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കാന്‍ ശ്രമം തുടരുന്നു. ജൂലായ് മുതലാണ് പദ്ധതി നടപ്പാക്കാൻ ധനവകുപ്പ് തുടങ്ങുക. പദ്ധതിയിൽ ചേരാൻ വിമുഖത കാട്ടിയ ആശുപത്രികളുടെ പ്രതിനിധികളുമായി മന്ത്രി കെ.എൻ ബാലഗോപാൽ ചർച്ച നടത്തി. ഒരാഴ്ചയ്ക്കകം മറുപടിയറിയിക്കാമെന്നാണ് ആശുപത്രി പ്രതിനിധികൾ അറിയിച്ചിട്ടുള്ളത്.
സന്നദ്ധത അറിഞ്ഞശേഷം ആശുപത്രികളുടെയും മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്ന ചികിത്സകളുടെയും പട്ടിക പ്രസിദ്ധീകരിക്കും. ഇതിനു സാധിച്ചാൽ ജൂണിലെ ശമ്പളത്തിൽനിന്ന് ആദ്യ പ്രീമിയം ഈടാക്കാൻ ഉത്തരവിറക്കും.
അതേസമയം, ഇൻഷുറൻസ് നടപ്പാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു. അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് ഈ വർഷം ജനുവരിയിലാണ് സർക്കാർ അംഗീകാരം ൽകിയത്.
പ്രീമിയത്തിന്റെ ആദ്യ ഗഡുവായി സർക്കാർ ആദ്യം 200 കോടി കമ്പനിക്ക് നൽകണം. മൂന്നുമാസത്തേക്കുള്ള പ്രീമിയമാണിത്. ഈ തുക ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയിൽനിന്ന് ഈടാക്കും. മൂന്നു ലക്ഷം രൂപയുടെ പരിരക്ഷയാണ് മെഡിസെപ് നൽകുന്നത്.
Post Your Comments