Latest NewsKeralaNews

സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ്

 

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ മെഡിസെപ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കേരള ​ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വർഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഉറപ്പാക്കുന്നത്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നേരിട്ട് സഹായം എത്തിക്കാൻ ഇതുവഴി സാധിക്കുമെന്ന് ബാല​ഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളിലെ ഉൾപ്പെടെയുള്ള അദ്ധ്യാപക–അനദ്ധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും നിർബന്ധമായും ചേർന്നിരിക്കണമെന്നും അ‌ദ്ദേഹം പറഞ്ഞു.

സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്. മെഡിസെപിലൂടെ ഒ.പി ചികിത്സയ്ക്കു കവറേജ് ഇല്ല. അതിനാൽ, കേരള ഗവ. സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിലും ആർ.സി.സി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷൽറ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് സമ്പ്രദായം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button