പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ മരിച്ചത്.
രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. 3 പേരുടെ മൃതദേഹം ട്രാക്കിൽ നിന്ന് കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. പാലത്തിൽ നില്ക്കുമ്പോള് പെട്ടെന്ന് ട്രെയിൻ വന്നപ്പോള്‍ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
Post Your Comments