Latest NewsKerala

ശബരിമല തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി : ഇത്തവണ തീർത്ഥാടകർക്ക് സൗജന്യ ഇൻഷുറൻസ് കവറേജ്

തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ ശബരിമലയിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ശബരിമലയിൽ പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

തീർത്ഥാടകർക്ക് മരക്കൂട്ടം മുതൽ സന്നിധാനം വരെ വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഭക്ഷ്യ-സാധനങ്ങളുടെ വില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ 22 മൊബൈൽ ടവറുകൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിനായി ഗ്രീൻ ഗാർഡുകളെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button