Latest NewsKeralaNews

പി.പി ദിവ്യയ്ക്ക് എതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് പാര്‍ട്ടി ആലോചിക്കും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താല്‍ ആശുപത്രിയിലും കോടതിയുടെ മുന്നിലും ജയിലിലും എത്തിക്കുക എന്ന മൂന്ന് പ്രക്രിയയല്ലേ നടന്നത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പുകമറയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് – എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവണ്‍മെന്റ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും പൊലീസും അതില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യക്കെതിരായ നടപടി പാര്‍ട്ടി തീരുമാനിക്കുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button