Latest NewsNewsIndia

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ പദ്ധതി 2025ല്‍ ഉണ്ടാകില്ല, പുതിയ പ്രഖ്യാപനവുമായി ഇസ്രൊ ചെയര്‍മാന്‍ എസ്.സോമനാഥ്

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ പദ്ധതി 2025ല്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ട്.

Read Also: വാഹനം ഇടിച്ചിട്ടശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം 2026ലാകും ഗഗന്‍യാന്‍ ദൗത്യം നടക്കുകയെന്നും അദ്ദേഹം വ്യക്താക്കി.

ആകാശവാണിയില്‍ സംഘടിപ്പിച്ച സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു ദൗത്യത്തിന്റെ പുതിയ ഷെഡ്യൂളിനെക്കുറിച്ച് ഇസ്രോ ചെയര്‍മാന്‍ വെളിപ്പെടുത്തിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന നിര്‍ണായക ദൗത്യത്തെ ഇസ്രോ ജാഗ്രതയോടെ സമീപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനുള്ള ഇസ്രോയുടെ പ്രതിബദ്ധതയാണ് ഈ കാലതാമസം സൂചിപ്പിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റിനൊപ്പം ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് മറ്റ് ചില പ്രോജക്റ്റുകളുടെ സമയക്രമവും വിവരിച്ചു.

ഗഗന്‍യാന്‍: 2026-ല്‍
ചന്ദ്രയാന്‍-4: സാമ്പിള്‍ റിട്ടേണ്‍ മിഷന്‍ 2028-ല്‍
നിസാര്‍: ഇന്ത്യ-യുഎസ് സംയുക്ത ദൗത്യം 2025-ല്‍

ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി സഹകരിച്ച് ചന്ദ്രനില്‍ ഇറങ്ങാനുള്ള ചന്ദ്രയാന്‍-5 ന്റെ പദ്ധതികളെക്കുറിച്ചും ഇസ്രോ മേധാവി സൂചന നല്‍കി. ഇതിന്റെ വിക്ഷേപണ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും 2028ന് ശേഷം ചന്ദ്രയാന്‍-5 ദൗത്യം പ്രതീക്ഷിക്കുന്നതായി ഇസ്രോ ചെയര്‍മാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button