മസാജ് പാര്‍ലര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു, പണവും തട്ടി; പൊലീസുകാരന്‍ അറസ്റ്റില്‍

ചെന്നൈ: മസാജ് പാര്‍ലര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭര്‍ത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ പറഞ്ഞയച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. 65,000 രൂപയും തട്ടിയെടുത്തതായാണ് പരാതി. ചെന്നൈയിലാണ് സംഭവം.

Read Also: കുതിപ്പ് തുടർന്ന് സ്വർണവില: ഇന്നത്തെ വില അറിയാം

മസാജ് പാര്‍ലര്‍ ജീവനക്കാരിക്ക് എതിരെ വേശ്യാവൃത്തിക്ക് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാവുഷ 65,000 രൂപ തട്ടിയെടുത്തത്. ഈ കേസില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരനെ വിരുഗമ്പാക്കം ഓള്‍-വുമണ്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 17ന് രാത്രി 10 മണിയോടെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ അയല്‍വാസിയോട് പൊലീസുകാരന്‍ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന ബാവുഷ വീട്ടില്‍ അതിക്രമിച്ച് കയറി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതിനാല്‍ അറസ്റ്റ് ചെയ്യാനാണ് താന്‍ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിന്‍വലിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിയില്‍ ഭയപ്പെട്ടുപോയ യുവതി 50,000 രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഭര്‍ത്താവിനെ അയച്ച ശേഷം യുവതിയെ കിടപ്പുമുറിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എടിഎമ്മില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവിന്റെ പക്കല്‍ നിന്ന് 15,000 രൂപ തട്ടിയെടുത്ത് ബാവുഷ സ്ഥലംവിട്ടു.

ഒക്ടോബര്‍ 23-ന് കുമുദ വിരുഗമ്പാക്കം ഓള്‍-വുമണ്‍ പൊലീസില്‍ യുവതി പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ 319(2), 64, 408(6), 351(2) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു. തിരുവാന്‍മിയൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2024ല്‍ വടപളനിയിലും 2023ല്‍ തിരുവാന്‍മിയൂരിലും റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളില്‍ ബവുഷ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Leave a Comment