നിര്‍മലയുടെ മരണം കൊലപാതകം: മകളും ചെറുമകളും അറസ്റ്റില്‍

നിര്‍മലയുടെ മകള്‍ ശിഖയും ചെറുമകള്‍ ഉത്തരയും പൊലീസിന്റെ പിടിയിലായി

തിരുവനന്തപുരം: അഴൂര്‍ സ്വദേശിനി നിര്‍മലയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

read also: ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി: ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി: സരിന് പിന്തുണ പ്രഖ്യാപിച്ചു

നിര്‍മലയുടെ മകള്‍ ശിഖയും ചെറുമകള്‍ ഉത്തരയും പൊലീസിന്റെ പിടിയിലായി. ഈ മാസം 17നായിരുന്നു കൊലപാതകം. നിര്‍മലയും മകളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. നിര്‍മ്മലയുടെ പുതുതായി തുടങ്ങിയ നിക്ഷേപത്തില്‍ ശിഖയെ അവകാശിയാക്കാത്തതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് അറിയിച്ചു.

Share
Leave a Comment