ബെംഗളൂരു: വാഹന പരിശോധനയ്ക്കായി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് ബോണറ്റില്‍ കയറ്റി യുവാവ്. കേബിള്‍ ഓപ്പറേറ്റര്‍ മിഥുന് ജഗ്ദലെ എന്നയാളാണ് പൊലീസിനെ വാഹനമിടിപ്പിച്ചത്. ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പൊലീസുമായി 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യം പുറത്തുവന്നു.
Read Also: എഡിഎമ്മിന്റെ മരണം: അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന്
കര്‍ണാടകയിലെ ശിവമോഗയില്‍ സഹ്യാദ്രി കോളേജിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ശിവമോഗ എസ്പി പറഞ്ഞു. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടയില്‍, ഭദ്രാവതിയില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വണ്ടിയോടിച്ചിരുന്ന മിഥുന് കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസുകാരന് കാറിന് മുന്നിലേക്ക് കയറി നിന്നു.
കാര്‍ റോഡ് സൈഡിലേക്ക് നിര്‍ത്താന്‍ പൊലീസ് ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം. കാര്‍ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച് പൊലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാര്‍ നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ പൊലീസുകാരനെ ഇടിച്ചു. കാറിനടിയില്‍ പെടാതിരിക്കാന്‍ പൊലീസുകാരന് ബോണറ്റില്‍ അള്ളിപ്പിടിച്ചു. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുന് കാറുമായി കടന്നുകളഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാരന് രക്ഷപ്പെട്ടത്. മിഥുനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments