Latest NewsNewsInternational

പവിഴപ്പുറ്റുകൾ കാണാനായി 45 സഞ്ചാരികളുമായി മുങ്ങാങ്കുഴിയിട്ടു; അന്തർവാഹിനി തകർന്ന് ആറ് മരണം

കെയ്‌റോ: ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് അന്തർവാഹിനി അപകടത്തിൽപ്പെട്ട് ആറ് മരണം. രണ്ട് കുട്ടികളടക്കം ‌ആറ് റഷ്യൻ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. 19 പേർക്ക് പരിക്കേറ്റതായും അതിൽ നാല് പേരുടെ നില ​ഗുരുതരമാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം അറിയിച്ചു. അതേസമയം അപകടത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ജനറൽ കോൺസൽ വിക്ടർ വോറോപേവിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read Also: വയനാട് ടൗൺഷിപ്പിലൂടെ കേരളം രേഖപ്പെടുത്തുന്നത് തനത് അതിജീവനചരിത്രം’: മുഖ്യമന്ത്രി

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹുർഗദയിലാണ് അപകടമുണ്ടായത്. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന കേന്ദ്രമാണ്.

പവിഴപ്പുറ്റുകൾ നിരീക്ഷിക്കുന്നതിനായി 45 വിനോദസഞ്ചാരികളുമായി വെള്ളത്തിനടിയിൽ വിനോദയാത്ര നടത്തിയ അന്തർവാഹിനിയാണ്‌ പ്രാദേശിക സമയം ഇന്ന് രാവിലെ 10:00 മണിയോടെ കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് തകർന്നത്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button