Latest NewsKeralaNewsParayathe VayyaWriters' Corner

പാവം ഒരു കന്നഡക്കാരിയെ നോവിച്ച്‌ ഡിവോര്‍സ് ചെയ്തു, എലിസബത്ത് എവിടെ? കുറിപ്പ് ചര്‍ച്ചയാകുന്നു

ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കിടുന്നതും പിണങ്ങുന്നതും പിരിയുന്നതും സ്വാഭാവികമാണ്

നടൻ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ നാലാം വിവാഹത്തിന് പിന്നാലെ ബാലയുടെ ജീവിതം പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ആദ്യവിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ് ഹിമ നിവേദ് കൃഷ്ണ എന്ന യുവതി പങ്കുവച്ച കുറിപ്പ്.

‘ചന്ദന സദാശിവ’ എന്നൊരു പാവം കന്നഡക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്‌ ഡിവോഴ്സ് ചെയ്തു. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാമത് വിവാഹം കഴിച്ച എലിസബത്ത് എവിടെയെന്നും ഹിമ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

‘അച്ഛനെ സ്നേഹിക്കാൻ ഒരൊറ്റ കാരണം പോലും എനിക്കില്ല” ഒരു പന്ത്രണ്ടുകാരിയുടെ വാക്കുകളാണ്. ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കിടുന്നതും പിണങ്ങുന്നതും പിരിയുന്നതും സ്വാഭാവികമാണ്…ഇഷ്ടമില്ലാത്തൊരാള്‍ക്കൊപ്പം കഷ്ടപ്പെട്ട് ജീവിക്കാതെ മാന്യമായി പിരിയുന്നതാണ് ശരിയും…

ആ ബന്ധത്തില്‍ മക്കളുണ്ടെങ്കില്‍ അവരെ മാന്യമായി പോറ്റുക.ചേരലും പിരിയലുമൊക്കെ മക്കളുടെ ഭാവിയെയോ സ്വകാര്യതയെയോ വ്യക്തിത്വത്തെയോ ബാധിക്കാതെ സംരക്ഷിക്കേണ്ടത് ഇരുവരുടെയും ഉത്തരവാദിത്വമാണ്…വേർപിരിയലിനു ശേഷമുള്ള ജീവിതത്തില്‍ ഇരുവരും പരസ്പരം തലയിടരുത്… ഇത് മാന്യമായ രീതി…

ഇന്നലെ അമൃത – ബാല ദമ്ബതികളുടെ കുഞ്ഞിന്റെ വീഡിയോ കണ്ടു..അതിന് ചുവട്ടില്‍ ആയിരങ്ങളുടെ കമന്റും.”അമ്മ പറഞ്ഞ് പഠിപ്പിച്ചതല്ലേ” ആ വാക്കുകള്‍ക്ക് താഴെ അവള്‍ നേരിട്ടിരിക്കുന്ന അപമാനങ്ങള്‍… അറിയുന്നവരിടുന്ന കമന്റിന് പോലും ആരാധകകീടങ്ങളുടെ ആക്രമണങ്ങള്‍….

ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി അറിയില്ലെങ്കില്‍ ഒരു പക്ഷം ചേർന്ന് സംസാരിക്കുക എന്നത് എത്ര മോശമാണ്..അറിയുന്നവർ പറയട്ടെ.. പുറമെ ഒട്ടിച്ചു വച്ച ചിരിയോ ആഘോഷമോ അല്ല അകത്തെ ജീവിതം..

ബാല, നിങ്ങള്‍ വികാരാധീനനായി സംസാരിച്ചതിന് ചുറ്റും സാന്ത്വനങ്ങളുടെ കുത്തൊഴുക്കുണ്ടായിരുന്നല്ലോ. നിങ്ങള്‍ ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ ഈ വിഴുപ്പലക്കലില്‍ ഹൃദയം വേദനിക്കുന്ന നിങ്ങളുടെ മകളെപ്പറ്റി…അവള്‍ സ്കൂളിലും സുഹൃത്തുക്കളുടെ ഇടയിലും അനുഭവിക്കുന്ന ഒറ്റപ്പെടലിനെപ്പറ്റി..കൗമാരത്തിലേക്ക് കാലൂന്നുന്ന ആ കുഞ്ഞു മനസ്സിനെ നിങ്ങളെത്ര വലിയ ട്രോമയിലേക്കാണ് തള്ളി വിടുന്നതെന്ന്?ഓരോ ദിവസവും അവള്‍ സ്കൂള്‍ വിട്ട് വരുമ്ബോള്‍ മാനസികമായി അവളെത്ര തകർന്നാണെത്തുന്നതെന്ന്??

നിങ്ങളൊരു മനുഷ്യനാണോ?

എല്ലാ മാസത്തിലെയും രണ്ടാംശനി അമൃതക്ക് മെയില്‍ അയച്ച ശേഷം കോടതിയിലെത്തി മകളെ കാണാമെന്ന കോടതി വിധിയിരിക്കെ ആദ്യ രണ്ടു തവണയും നിങ്ങളെ കാത്ത് കോടതിയില്‍ മകളെയും കൂട്ടി അമ്മയെത്തി. അന്നും നിങ്ങളെത്തിയില്ല.അതിന് കോടതിയില്‍ രേഖകളില്ലേ?പിന്നീട് ഇന്നേവരെ ഒരൊറ്റ തവണയെങ്കിലും നിങ്ങള്‍ മകളെ പോയി കണ്ടിട്ടുണ്ടോ?

സോഷ്യല്‍ മീഡിയയയില്‍ വീഡിയോ വഴിയല്ലാതെ ഒരിക്കലെങ്കിലും ആ കുട്ടിയെ കാണണമെന്ന് അവരോടാവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യമെന്നിരിക്കേ എന്തിനാണ് ബാല ഈ നാടകങ്ങള്‍?

നിങ്ങളെത്രമാത്രം അമൃതയെ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്നും ടോർച്ചർ ചെയ്തിട്ടുണ്ടെന്നും ആ കുട്ടി പറഞ്ഞത് അക്ഷരം പ്രതി ശരിയല്ലേ? സോഷ്യല്‍ മീഡിയയിലെ അന്ധരായ ഫോളോവേർസിനെ പറ്റിക്കാം.. പക്ഷേ നിങ്ങളുടെ സ്വന്തം മനസാക്ഷിയെ പറ്റിക്കാനാവുമോ?

നിങ്ങളുടെ ചോരയല്ലേ ഈ കുഞ്ഞ് ? അതിന്റെ ബാല്യവും കൗമാരവും ഇങ്ങനെ മാനസിക വ്യഥയിലാക്കി നശിപ്പിക്കുന്ന നിങ്ങളൊരച്ഛനാണോ? വൈകുന്നേരം സ്കൂളില്‍ നിന്നെത്തി ആരോടും മിണ്ടാതെ മുറിയില്‍ അടച്ചിരുന്ന് കരയുന്ന നിങ്ങളുടെ മകളെ നിങ്ങള്‍ക്കറിയാമോ?

ആ കുഞ്ഞിന്റെ മാനസികാരോഗ്യത്തെ നശിപ്പിക്കാൻ നിങ്ങള്‍ക്കെന്തധികാരമാണുള്ളത്. നിങ്ങള്‍ക്ക് മകളെ കാണണം എന്നത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്താല്‍ സുക്കൻ ബർഗ് കൊണ്ടു വന്ന് കാണിക്കുമോ? അമൃതയും ബാലയും ശരിയോ തെറ്റോ ആവട്ടെ..അതവരുടെ ജീവിതമാണ്.ആരെ വേണമെങ്കിലും സ്നേഹിക്കട്ടെ ജീവിക്കട്ടെ..

അതില്‍ എത്തിനോക്കുന്നവരോടാണ്, ”ചന്ദന സദാശിവ ” എന്നൊരു പാവം കന്നഡക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്‌, ഡിവോർസ് ചെയ്ത് ,അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ?

ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ..നിയമനടപടികള്‍ സ്വീകരിക്കട്ടെ… അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ…വിവാഹം കഴിച്ചു പിരിഞ്ഞാല്‍ പിന്നെ അവരെന്ത് ചെയ്യുന്നു എന്ന് പരസ്പരം എന്തിനെത്തി നോക്കുന്നു? അവരെങ്ങനെയും ജീവിക്കട്ടെ…ബാലയുടെ രണ്ടാംവിവാഹമായിരുന്നെന്ന് ഇന്നോളം അമൃത പാടി നടന്നിട്ടുണ്ടോ?

വിഷയം നിങ്ങള്‍ രണ്ടുമല്ല..ആ കുഞ്ഞിന്റെ മനസ് തകർക്കുന്നത് സാമൂഹ്യപ്രശ്നമാണ്..അതിലേക്ക് നിയമം ഇടപെടണം.. രണ്ടു വയസുള്ള കുഞ്ഞ് വരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാലമാണ്. അമ്മ ചീത്തയാണെന്ന് അച്ഛൻ ലോകം മുഴുവനും വിളിച്ചു പറയുമ്ബോള്‍ അത് കൂട്ടുകാരും അദ്ധ്യാപകരും കണ്ട് കളിയാക്കുമ്ബോള്‍, ഒറ്റപ്പെടുത്തുമ്ബോള്‍ നിങ്ങളുടെ മകള്‍ അനുഭവിക്കുന്ന മാനസിക തകർച്ചക്ക് നിങ്ങളെന്ത് ഉത്തരം പറയും ?

shortlink

Related Articles

Post Your Comments

Related Articles


Back to top button