Kerala

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ, ദിവ്യ ഒളിവിൽ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ നിരവധി ആരോപണങ്ങൾ തനിക്കെതിരെ ഉയരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് കണ്ണൂർ ജില്ലാ കളക്ടർ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിലെത്തിയാണ് അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ രാത്രിയിലായിരുന്നു മുഖ്യമന്ത്രിയെ കണ്ണൂർ ജില്ലാ കളക്ടർ വീട്ടിലെത്തി കണ്ടത്.

നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം സ‍ർക്കാരിന് സമ‍ർപ്പിക്കുമെന്നാണ് വിവരം.

യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്റെ മൊഴിയുമെടുത്തു.

കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഭാര്യ എവിടെയെന്ന് അറിയില്ലെന്ന് ഭർത്താവും മൊഴി നൽകി. മുൻ‌കൂർ ജാമ്യഹർജി നാളെ പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button