Latest NewsKeralaNews

വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി വലിച്ചിഴച്ചു കൊണ്ടു പോയി

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

തൃശൂർ: വാല്‍പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ആറുവയസുകാരി മരിച്ചതിന്റെ നടുക്കം മാറാതെ നാട്ടുകാർ. വീടിനു മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അപ്സര എന്ന ബാലികയെയാണ് തേയില ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന പുലി വലിച്ചിഴച്ചു കൊണ്ടു പോയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

read also: സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം

കുട്ടിയെ തേയില തോട്ടത്തിനിടയിലേക്ക് പുലി വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികള്‍ ബഹളം വച്ചതോടെ കുട്ടിയെ താഴെയിട്ട് പുലി ഓടി രക്ഷപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വാല്‍‌പ്പറായ്ക്ക് സമീപം കരുമല എസ്റ്റേറ്റിലെ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി അനുല്‍ അൻസാരിയുടെ മകളാണ് അപ്സര. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button