KeralaLatest NewsNewsCrime

ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ജിംനേഷ്യം ഉടമ അറസ്റ്റില്‍

ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം: ജിം ട്രെയിനർ സാബിത്ത് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ജിംനേഷ്യം ഉടമ അറസ്റ്റില്‍. ആലുവ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപമുള്ള കെപി ഫിറ്റ്‌നസ് ജിംനേഷ്യത്തിന്റെ ഉടമയായ കൃഷ്ണ പ്രതാപാണ് അറസ്റ്റിലായത്. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

read also: സംവിധായകൻ ദീപക് അന്തരിച്ചു

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. രാവിലെ ആറ് മണിയ്‌ക്കാണ് കണ്ണൂർ സ്വദേശിയായ സാബിത്തിനെ വാടക വീടിന്റെ മുന്നിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. . വയറിനും തലയ്‌ക്കുമാണ് വെട്ടേറ്റത്. ഇയാളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്നവർ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button