
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി കോണ്‍ഗ്രസ് വിട്ട് വന്ന പി. സരിന്‍ മത്സരിക്കും. ചേലക്കരയില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ്സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
read also: കണ്ണൂര്‍ കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം
പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക. ഇന്ന് രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിന് വന്‍ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നല്‍കിയത്. മന്ത്രി എംബി രാജേഷിനെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സരിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍ സ്വീകരിച്ചത്.
Post Your Comments