ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
താത്കാലിക ജീവനക്കാരനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതുമാത്രം മതിയാകില്ല. എന്നാല്‍, എക്സിക്യുട്ടീവ് ഓഫീസറെ തസ്തികയില്‍നിന്നു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണം.
ഉത്സവമഠം കെട്ടിടത്തിലെ മതിലകം ഓഫീസില്‍ ചിക്കൻ ബിരിയാണി സത്കാരം നടന്നെന്നാണ് ആരോപണം. എക്സിക്യുട്ടീവ് ഓഫീസർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയില്‍നിന്നു നീക്കം ചെയ്യാനും ക്ഷേത്ര ഭരണസമിതിക്കു നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
Post Your Comments