KeralaLatest NewsNews

‘മിത്തല്ല, ഇത് യാഥാര്‍ഥ്യം’; പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച മന്ത്രി റിയാസിനോട് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അപൂര്‍വ കാഴ്ച ഫേസ്‌ബുക്കിൽ പങ്കുവെച്ച മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളി സോഷ്യൽ മീഡിയ. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുവം എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ നിമിഷമാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോസ്റ്റ് ഇട്ടതിന് പിന്നാലെ വിഷയം സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചാവിഷയമായി. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് അഭിപ്രായം പങ്കുവെയ്ക്കുന്നത്.

പോസ്റ്റിനെയും മിത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് മിക്ക കമന്‍റുകളുമെത്തിയിരിക്കുന്നത്. .ഈ ദൃശ്യങ്ങള്‍ മിത്തല്ലല്ലോ, യാഥാര്‍ഥ്യമല്ലേ എന്നാണ് മിക്കയാളുകളുടെയും ചോദ്യം. മുഹമ്മദ് റിയാസ് ഇത്തരമൊരു പോസ്റ്റ് ഇടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കമന്റിട്ടവരും ഉണ്ട്.

‘ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം! സെപ്തംബര്‍ 23ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു. വര്‍ഷത്തില്‍ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്’, റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button