ആലപ്പുഴ: 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഏറനാട് നിയമസഭാമണ്ഡലം 25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീഗിന് വേണ്ടി വിറ്റുവെന്ന ആരോപണം ഉയർത്തിയ പി.വി. അൻവറിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിന്റേത് പഴകി പുളിച്ച ആരോപണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
read also: 25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീഗിന് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐ: പി.വി. അൻവര്‍
വെളിയം ഭാർഗവനെ വിമർശിക്കാൻ അൻവറിന് എന്ത് അർഹതയാണുള്ളതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. അൻവറിന്റേത് പഴകി പുളിച്ച ആരോപണമാണെന്നും വെളിയത്തെ ഈ നാടിന് നന്നായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏറനാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് സി.പിഐയുമായി ധാരണയായതിനുശേഷം ലീഗ് ഇടപെട്ട് 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർവൻ മറിച്ചുവെന്നായിരുന്നു അൻവർ ആരോപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും പാർലമെന്ററി തിരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാക്കള്‍ വയനാട്ടില്‍ നിന്നും പണം പിരിച്ചുവെന്നും അൻവർ ആരോപിച്ചിരുന്നു.
Post Your Comments