കൊച്ചി: ദമ്പതികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് അപകടം. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
read also: ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം: 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
കാർ വീഴുമ്ബോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കാർത്തികിനെയും വിസ്മയയെയും പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവർത്തനത്തിൽ പുറത്തെത്തിച്ചു.
കാർ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു. കിണറില്‍ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു
Post Your Comments