ഇടുക്കി: കട്ടപ്പനയിലെ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു. തിങ്കളാഴ്ച രാത്രി ദമ്പതിമാർ ഇടുക്കിക്കവലയിലുള്ള മഹാരാജാ ഹോട്ടലിൽ നിന്ന് കഴിച്ച കപ്പബിരിയാണിയിലാണ് പുഴുവിനെ കണ്ടത്. ഉടനെ അത് വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ ജീവനക്കാർ വന്നു ഭക്ഷണം എടുത്തുകൊണ്ടുപോയി. തങ്ങൾ കഴിക്കാൻ വാങ്ങിയ ഭക്ഷണം പാഴ്സൽ ചെയ്തുതരാൻ ജീവനക്കാരോട് പറഞ്ഞെങ്കിലും അവർ അതു നിരസിക്കുകയായിരുന്നെന്നാണ് ദമ്പതിമാർ പറയുന്നത്. ആഴ്ചകൾക്കുള്ളിൽ ഭക്ഷണത്തിൽ പുഴു കാണുന്ന രണ്ടാമത്തെ ഹോട്ടലാണിത്.
തുടർന്ന് ഇവർ കട്ടപ്പന നഗരസഭയിൽ പരാതി നൽകി. കട്ടപ്പന ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിൽ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചത്. തിങ്കൾ രാത്രിയിൽ ഏഴുമണിയോടെ കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടലിൽ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആഹാരത്തിൽ പുഴുവിനെ കണ്ടത്. തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു.
ഈ ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു എന്നും , വിഷയം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്പതികളുടെ പരാതി. തുടർന്ന് ചൊവ്വാഴ്ച ഇവർ നഗരസഭയിൽ രേഖാ മൂലം പരാതി നൽകി. ദമ്പതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുമ്പോഴേക്ക് ഹോട്ടൽ ജീവനക്കാർ ആ ഭക്ഷണം നശിപ്പിച്ചിട്ടുണ്ടാകും. ഹോട്ടലുകളിൽ നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറിൽ അറിയിക്കണം എന്ന് ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു.
Post Your Comments