KeralaLatest News

കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി : ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു.  ജയിലില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതിയിലേയ്ക്ക് പോകുംവഴിയാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കിയത്. ശബരിമലയില്‍ 52കാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ നിന്നും റാന്നി കോടതിയിലേയ്ക്ക് കൊണ്ടുംപോകും വഴിയാണ് സംഭവം.

കൊല്ലം എആര്‍ ക്യാാമ്പിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ജി വിക്രമന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരേന്ദ്രന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം ഒരുക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മേലുദ്യോഗസ്ഥരോട് ധിക്കാരമായി സംസാരിക്കുകയും ചെയ്തതിനാണ് നടപടി. സുരക്ഷാ പ്രശ്നം മൂലം എആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button